

കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നിർദേശിക്കുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പസാകണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരായ പുരപരിശോധനാ ഹർജി തള്ളുകയും ചെയ്തിരുന്നു.
കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന് നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച കോടതി വിധി. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകം.