'ഫുൾ എ പ്ലസ്' കുറച്ചത് ബോധപൂർവം

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യ​​ പേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു
education department to tighten sslc evaluation

എസ്എസ്എൽസി പരീക്ഷയും മൂല്യനിർണയവും കടുപ്പിച്ചു.

file image

Updated on

തിരുവനന്തപുരം: എസ്എസ്എൽസി​​ പ​രീ​ക്ഷ​യിൽ "മുഴുവന്‍ എ പ്ലസ്'' കുറ​യ്ക്കാനായി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറയ്ക്കാൻ നേരത്തെ തന്നെ നടപടി സ്വീകരിച്ച ശേഷമാണ് മൂല്യനിർണയവും കടുപ്പിച്ചത്.

എസ്എസ്എൽസി പ​രീ​ക്ഷാ പേ​പ്പ​ർ മൂല്യനിർണയം ആരംഭിച്ച ദിവസം തന്നെ, മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു.

എ​ല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാരി​ന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ ​സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാന​മെടുത്തതെന്നാണ് വിവരം.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യ​​ പേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരേ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചത്.

അപൂർണമായ ഉത്തരങ്ങൾക്ക് അര ​​മാർക്ക് നേരത്തേ നൽകിയിരുന്നു. എന്നാൽ, ഇക്കുറി അതു നൽകേണ്ടെന്നാണ് നിർദേശം നൽകിയിരുന്നത്. പൂർണമായ ഉത്തരം എഴുതിയാൽ മാത്രം മുഴുവൻ മാർക്കും നൽകിയാൽ മതിയെന്നായിരുന്നു പുതിയ തീരുമാനം.

logo
Metro Vaartha
www.metrovaartha.com