അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന ഏകീകരിക്കും

എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾ അമിത് ഫീസ് ഈടാക്കുന്നത് തടയുന്നതിനായി പൊതുനയം രൂപീകരിക്കും
അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസ് ഘടന ഏകീകരിക്കും
മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയ്ക്കായി ഏകീകൃത ഫീസ് ഘടന രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾ അമിത് ഫീസ് ഈടാക്കുന്നത് തടയുന്നതിനായി പൊതുനയം രൂപീകരിക്കുമെന്നും മന്ത്രി.

എസ്എസ്എൽസി മൂല്യനിർണയത്തിലെ മാറ്റമാണ് ഈ വർഷത്തെ പ്രധാന പ്രത്യേകത. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരുകയാണ്.

നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയ ശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.

പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ല. നിര്‍ബന്ധപൂര്‍വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല.

അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസ് ഘടന ഏകീകരിക്കും
സിബിഎസ്ഇ സ്കൂൾ പ്രവേശനം സമ്പന്നരുടെ മക്കൾക്കു മാത്രം!

വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യമുണ്ടായാൽ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com