

വർഷ വിത്സൻ കെ.
കുഴൂർ: കാലിക്കറ്റ് സർവകലാശാല ബിഎ ഹിസ്റ്ററി പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി കുഴൂർ സ്വദേശി കെ. വർഷ വിത്സൻ. തുമ്പരശേരി വിത്സൻ കൊടിയന്‍റെയും ബിജി വിത്സന്‍റെയും മകളാണ്. ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജിലെ വിദ്യാർഥിനിയാണ്. പ്ലസ് ടു വിദ്യാർഥിയായ ജോയൽ കൊടിയൻ, ആറാം ക്ലാസ് വിദ്യാർഥിയായ കെ. ഹന്ന വിത്സൻ എന്നിവർ സഹോദരങ്ങളാണ്.