വിജയ്ക്ക് വൻ തിരിച്ചടി; റിലീസിന് മുൻപ് 'ജനനായകൻ' കണ്ടത് 1.2 കോടി ആളുകൾ

പൊലീസ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്
1-2-crore-watched-vijays-jananayagan-before-release

വിജയ്ക്ക് വൻ തിരിച്ചടി; റിലീസിന് മുൻപ് 'ജനനായകൻ' കണ്ടത് 1.2 കോടി ആളുകൾ

Updated on

സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് ജനനായകൻ എന്ന വിജയ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തിട്ടില്ല. എന്നാൽ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓെൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്.

1.2 കോടി ആളുകളാണ് ജനനായകൻ ഓൺലൈനിൽ കണ്ടതെന്നാണ് പൊലീസ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. സിനിമ ചോർന്ന കേസിൽ 3 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഫ്രീലാൻസ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യ പ്രതി.

വിജയ് അവസാനമായി നായകനായി എത്തിയ സിനിമ എന്ന പ്രത്യേകത കൂടി ജനനായകനുണ്ട്. ചിത്രം ജനുവരിയിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com