'സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ല, ഇതൊരു മാഫിയയാണ്': 32 വർഷം മുൻപേ വെളിപ്പെടുത്തി നടി ഉഷ

സിനിമ എന്നു പറയുന്നതൊരു മാഫിയ സംഘമാണ്. ബർമുഡ ട്രയാങ്കിളിൽ പെട്ടു പോയതു പോലെയാകും. ഞാൻ പെട്ടുപോയി. എന്‍റെ അനുഭവം വച്ചാണ് ഞാൻ പറയുന്നത്
32 years old interview of actress Usha about abuse in cinema
നടി ഉഷ
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാനടി ഉഷ ഹസീന 32 വർഷങ്ങൾക്കു മുൻപു നൽകിയ അഭിമുഖം വൈറലാകുന്നു. 1992ൽ ഉഷ നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ നിന്ന് നല്ല അനുഭവമല്ല തനിക്കുണ്ടായിട്ടുള്ളത്. സിനിമയിലുള്ളവരെ വിശ്വസിക്കാൻ പറ്റില്ല. ഇനി വരാൻ പോകുന്ന കുട്ടികളും ഇതു വരെ അപകടമൊന്നും സംഭവിക്കാത്ത കുട്ടികളും വളരെ ശ്രദ്ധിക്കണം.

സിനിമ എന്നു പറയുന്നതൊരു മാഫിയ സംഘമാണ്. ബർമുഡ ട്രയാങ്കിളിൽ പെട്ടു പോയതു പോലെയാകും. ഞാൻ പെട്ടുപോയി. എന്‍റെ അനുഭവം വച്ചാണ് ഞാൻ പറയുന്നത്. എനിക്കൊരു അപകടം പറ്റി. അതു കൊണ്ട് ഇനി വരുന്ന കുട്ടികൾ വളരെ ശ്രദ്ധിക്കണം എന്നും നടി വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

‌ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ ഇരകളായ പെൺകുട്ടികൾ നിയമനടപടിക്ക് തയാറാകണമെന്ന് ഉഷ പ്രതികരിച്ചിരുന്നു. തനിക്ക് സിനിമയിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ വാർത്താസമ്മേളനത്തിൽ നടി ജോമോൾ നടത്തി പരാമർശങ്ങളെയും നടി വിമർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.