

വേടൻ
state film Award
ഹിരൺദാസ് മുരളി എന്ന റാപ്പർ വേടന് സംസ്ഥാനചലച്ചിത്ര പുരസ്കാരം. മികച്ച ഗാനരചയിതാവിനുളള പുരസ്കാരമാണ് വേടനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ ജനപ്രിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്കാരം.
മഞ്ഞുമ്മൽ ബോയ്സിന് ആകെ 10 പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വേടൻ പ്രികരിച്ചു.
പീഡനവിവാദത്തെ തുടർന്ന് ജയിലിലായിരുന്ന വേടൻ അടുത്തിടെയാണ് പുറത്തുവന്നത്. പിന്നീടും പീഡനപരാതിയിൽ വേടനെതിരെ പോലീസ് കേസെടുത്തിരുന്നു.
അടുത്തിടെ വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ അനുമതി തേടി വേടൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി വേടന് ജാമ്യവ്യവസ്ഥയിൽ വിദേശത്ത് പോകാൻ അനുമതി നൽകിയിട്ടുണ്ട്.
അതിനിടെ വേടന് പുരസ്കാരം ലഭിച്ചതിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. നിർമാതാവും സംവിധായകനുമായ കെ.പി. വ്യാസനാണ് വേടനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്ന് അദ്ദേഹം ആരോപിച്ചു. വേടനു പകരം ദിലീപിനാണ് അവാർഡ് ലഭിച്ചിരുന്നതെങ്കിൽ സാംസ്കാരിക നായകന്മാർ ബഹളം വെച്ചേനെയെന്നും കെ.പി. വ്യാസൻ കുറ്റപ്പെടുത്തി.