ആട്-3 ഒരുങ്ങുന്നു; മലമ്പുഴയിൽ ഷൂട്ടിങ്ങ്

കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്
aadu 3 film shooting

ആട്-3 ഒരുങ്ങുന്നു; മലമ്പുഴയിൽ ഷൂട്ടിങ്ങ്

Updated on

ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 ഒരുങ്ങുന്നു. കാവ്യാ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലമ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ്പ്രധാന താരങ്ങൾ. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ.

വലിയ മുതൽമുടക്കിൽ 120 ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് സിനിമ പൂർത്തിയാകുന്നത്.

മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തിയത്. അതിനു ശേഷം രണ്ടായിരത്തി പതിനെട്ട്, മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com