'ആടുജീവിതം' വ്യാജപതിപ്പ് ഓൺലൈനിൽ; സൈബർ സെല്ലിൽ പരാതി നൽകി ബ്ലെസി

'ആടുജീവിതം' വ്യാജപതിപ്പ് ഓൺലൈനിൽ; സൈബർ സെല്ലിൽ പരാതി നൽകി ബ്ലെസി

വ്യാജ പതിപ്പിന്‍റെ സ്ക്രീൻഷോട്ടുകളും ബ്ലെസി സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്.
Published on

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. നവമാധ്യമങ്ങളിലൂടെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരേ സംവിധായകൻ ബ്ലെസി നിയമനടപടികൾ സ്വീകരിച്ചു. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയിരിക്കുന്നത്. വ്യാജ പതിപ്പിന്‍റെ സ്ക്രീൻഷോട്ടുകളും ബ്ലെസി സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. തിയെറ്ററിൽ വൻ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയത്.

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ ബെന്യാമിൻ രചിച്ച ആടു ജീവിതം എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ്. സംവിധായകൻ 16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ ചിത്രം 4.8 കോടി രൂപയാണ് സ്വന്തമാക്കിയത്. ആഗോളതലത്തിൽ 15 കോടി രൂപയും സ്വന്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com