

ഗൗരി സ്പ്രാറ്റ്, ആമിർ ഖാൻ
മൂന്നാം വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. കാമുകി ഗൗരി സ്പ്രീറ്റിനെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നത്. ജൂലൈ അഞ്ചിനാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. രജിസ്റ്റര്‍ മാര്യേജായിരിക്കും എന്നാണ് താരം വ്യക്തമാക്കിയത്.
വിവാഹം വളരെ സ്വകാര്യമായിരിക്കും. വീട്ടില്‍ വച്ചു നടത്തുന്ന വളരെ സിംപിളായ ഒരു രജിസ്റ്റര്‍ മാര്യേജ്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ ക്ഷണമുണ്ടാകൂ.- ആമിര്‍ ഖാന്‍ പറഞ്ഞു. താന്‍ ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലാണെന്നും ഗൗരി ഒരു അനുഗ്രഹമാണെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
"സെലിബ്രിറ്റികളുടെ ജീവിതത്തേക്കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് വലിയ താല്‍പ്പര്യമാണ്. പ്രത്യേകിച്ച് ക്രിക്കറ്റ് കളിക്കാരുടേയും അഭിനേതാക്കളുടേയും. ഞങ്ങളുടെ വര്‍ക്കിലാണ് ആളുകള്‍ താല്‍പ്പര്യം കാണിക്കേണ്ടത്. അല്ലാതെ വ്യക്തി ജീവിതത്തില്‍ അല്ല. എന്റെ വിവാഹത്തേക്കുറിച്ചുള്ള വിവരം എങ്ങനെയാണ് പുറത്തായത് എന്ന് എനിക്ക് അറിയില്ല." - ആമീര്‍ പറഞ്ഞു.
2025 മാര്‍ച്ചില്‍ തന്റെ 60ാം പിറന്നാളിനാണ് ഗൗരിയെ താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. താരത്തിന്റെ മൂന്നാം വിവാഹമാണ് ഇത്. 1986ലാണ് റീന ദത്തയെ താരം വിവാഹം കഴിക്കുന്നത്. 2002ല്‍ ഇവര്‍ വിവാഹമോചിതരായി. 2005ല്‍ സംവിധായികയായ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. 2021ലാണ് ഈ ബന്ധം അവസാനിപ്പിച്ചത്.