

ആമിർ ഖാനും ഗൗരിയും വിവാഹിതരായി
മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി. ബാന്ദ്രയിലെ വസതിയിൽ വച്ച് ലളിതമായാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഏറെനാളുകളായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വർഷം തന്‍റെ 60ാം പിറന്നാൾ ദിനത്തിലായിരുന്നു പ്രണയിനിയെ എല്ലാവർക്കും താരം പരിചയപ്പെടുത്തിയത്.
ഏറെനാളുകളായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വർഷം തന്‍റെ 60ാം പിറന്നാൾ ദിനത്തിലായിരുന്നു പ്രണയിനിയെ എല്ലാവർക്കും താരം പരിചയപ്പെടുത്തിയത്.
1986ൽ റീന ദത്തയുമായി ആയിരുന്നു ആമിറിന്‍റെ ആദ്യ വിവാഹം. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ടു മക്കളുമുണ്ട്. വേർപിരിഞ്ഞതിനു ശേഷം 2001 മുതൽ കിരൺ റാവുവുമായി പരിചയത്തിലായി. 2005ൽ ഇരുവരും വിവാഹിതരായി. ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും പിരിഞ്ഞു.