
"ഞങ്ങളുടെ മിറ" ; ജ്വാലാ ഗുട്ടയുടെ മകൾക്ക് പേരിട്ട് ആമിർ ഖാൻ
മുംബൈ: ബാഡ്മിന്‍റൺ താരം ജ്വാലാ ഗുട്ടയുടെയും തമിഴ് നടൻ വിഷ്ണു വിശാലിന്‍റെ മകൾക്ക് പേരിട്ട് ബോളിവുഡ് താരം ആമിർ ഖാൻ. മിറ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഏപ്രിൽ 22 നാണ് ജ്വാലാ ഗുട്ട പെൺകുഞ്ഞിന് ജന്മം നൽകിയത്. ഹൈദരാബാദിലായിരുന്നു പേരിടൽ ചടങ്ങ്.
2 വർഷത്തെ പ്രണയത്തിനു ശേഷം 2021 ഏപ്രിലിലാണ് വിഷ്ണുവും ജ്വാലയും വിവാഹിതരായത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു ഒടുവിൽ അഭിനയിച്ചത്. ഓഹോ എന്തെൻ ബേബി എന്ന ചിത്രം ജൂലൈ 11 ന് റിലീസ് ചെയ്യും.