ആമിർ ഖാന് 59ാം പിറന്നാൾ; മുൻ ഭാര്യ കിരൺ റാവുവിനൊപ്പം ആഘോഷിച്ച് താരം |Video

സിതാരാ സമീൻ പർ എന്ന ചിത്രമാണ് ആമിർ ഖാന്‍റേതായി റിലീസിങ്ങിനൊരുങ്ങുന്നത്.
ആമിർ ഖാൻ  പിറന്നാളാഘോഷത്തിനിടെ
ആമിർ ഖാൻ പിറന്നാളാഘോഷത്തിനിടെ
Updated on

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന് ഇന്ന് 59ാം പിറന്നാൾ. ഷൂട്ടിങ്ങ് തിരക്കുകൾക്കിടെ മുൻ ഭാര്യയും സംവിധായികയുമായ കിരൺ റാവുവിനൊപ്പമാണ് ആമിർ ഖാൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. കിരൺ റാവു സംവിധാനം ചെയ്ത ലാപട്ടാ ലേഡീസ് എന്ന ചിത്രത്തിനെ പുകഴ്ത്താനും താരം മറന്നില്ല. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നിതാൻഷി ഗോയൽ, പ്രതിഭാ റാന്‍റ, സ്പർശ് ശ്രീവാസ്തവ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ഇത്തവണത്തെ പിറന്നാൾ ലാപട്ടാ ലേഡീസ് ടീമിനൊപ്പമാണ്. അതൊരു മനോഹരമായ ചിത്രമാണെന്നും ആമിർ ഖാൻ പറഞ്ഞു.ഫൂൽ, പുഷ്പ എന്നീ പേരുകളുള്ള രണ്ടു സ്ത്രീകളുടെ കഥയാണ് സിനിമയിൽ പറയുന്നത്.

ആമിർ ഖാൻ പ്രൊഡക്ഷൻസും റാവുവിന്‍റെ കിൻഡ്‌ലിങ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിതാരാ സമീൻ പർ എന്ന ചിത്രമാണ് ആമിർ ഖാന്‍റേതായി റിലീസിങ്ങിനൊരുങ്ങുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com