
ആവേശത്തിലെ വില്ലന് പ്രണയസാഫല്യം; കുട്ടി വിവാഹിതനായി|Video
സൂപ്പർഹിറ്റ് ചിത്രം ആവേശത്തിൽ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനും ഇൻഫ്ലുവൻസറുമായ മിഥുട്ടി (മിഥുൻ സുരേഷ്) വിവാഹിതനായി. പാർവതിയാണ് വധു. രണ്ട് വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായിരുന്ന തൃശൂർ സ്വദേശിയായ മിഥൂട്ടി മേനേ പ്യാർ കിയാ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ക്ഷേത്രത്തിലായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.