വേർപിരിയുന്നില്ല, ഐശ്വര്യയും അഭിഷേക് ബച്ചനും വീണ്ടുമൊരുമിക്കുന്നു

മണിരത്നത്തിന്‍റെ ഗുരു, രാവൺ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മണി രത്നം ചിത്രമായ പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.
Abhishek bachchan, aiswarya rai to reunite by maniratnam film
വേർപിരിയുന്നില്ല, ഐശ്വര്യയും അഭിഷേക് ബച്ചനും വീണ്ടുമൊരുമിക്കുന്നു
Updated on

വിവാഹമോചന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മണിരത്നം സിനിമയിൽ ഒന്നിച്ചഭിനയിക്കാൻ ഒരുങ്ങി ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഐശ്വര്യയും അഭിഷേകും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹിന്ദി ചിത്രത്തിന്‍റെ ചർച്ചകളിലാണ് മണിരത്നമെന്നാണ് റിപ്പോർട്ടുകൾ. മണിരത്നത്തിന്‍റെ ഗുരു, രാവൺ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മണി രത്നം ചിത്രമായ പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഐശ്വര്യ റായും അഭിഷേക് ബച്ചനും വെവ്വേറെ എത്തിയതോടെയാണ് വിവാഹമോചന അഭ്യൂഹങ്ങൾ പടരാൻ കാരണം.

ഐശ്വര്യയും മകൾ ആരാധ്യയും അഭിഷേക് ബച്ചനുമായി വേർപിരിഞ്ഞാണ് താമസമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നവംബർ ഒന്നിന് ഐശ്വര്യയുടെ അമ്പത്തൊന്നാം പിറന്നാൾ ആയിരുന്നുവെങ്കിലും ബച്ചൻ കുടുംബത്തിലെ ആരും ആശംസകൾ അറിയിച്ചിരുന്നില്ല. ഇതും വിവാഹമോചന അഭ്യൂഹങ്ങൾക്ക് ശക്തി പടർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com