കാർ അപകടം 'ബ്രൊമാൻസി'ലെ ഡ്രോൺ ഷോട്ടിനിടെ; സംഗീതിന്‍റെ കഴുത്തിന് പൊട്ടൽ
കാർ അപകടം 'ബ്രൊമാൻസി'ലെ ഡ്രോൺ ഷോട്ടിനിടെ; സംഗീതിന്‍റെ കഴുത്തിന് പൊട്ടൽ

കാർ അപകടം 'ബ്രൊമാൻസി'ലെ ഡ്രോൺ ഷോട്ടിനിടെ; സംഗീതിന്‍റെ കഴുത്തിന് പൊട്ടൽ

അപകടസമയത്ത് താരങ്ങളല്ല കാർ ഓടിച്ചിരുന്നത്.
Published on

ബ്രൊമാൻസ് സിനിമയിലെ ഡ്രോൺ ഷോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടൻ അർജുൻ അശോകനും, സംഗീത് പ്രതാപും അപകടത്തിൽ പെട്ടതെന്ന് റിപ്പോർട്ട്. അപകടത്തിൽ സംഗീത് പ്രതാപിന്‍റെ കഴുത്തിന് പൊട്ടലേറ്റിട്ടുണ്ട്. അപകടസമയത്ത് താരങ്ങളല്ല കാർ ഓടിച്ചിരുന്നത്. സിനിമയിൽ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീനിന്‍റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈ ഷോട്ടിൽ മഹിമയ്ക്ക് പകരം സ്റ്റണ്ട് ടീമിലെ അംഗമായിരുന്നു കാർ ഓടിച്ചിരുന്നത്. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുൻ അശോകനും സംഗീത് പിൻസീറ്റിലുമായിരുന്നു. അർജുനും ഡ്രൈവർക്കും നേരിയ പരുക്കുകളേ ഉള്ളൂ. അതേ സമയം കാറിന്‍റെ ബോഡി പൂർണമായും തകർന്നു.

പുലർച്ചെ 1.45 ന് എംജി റോഡിലായിരുന്നു ചിത്രീകരണം. റോഡിനു സമീപം നിന്നിരുന്ന ഡെലിവറി ബോയിയെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ച കാർ തല കുത്തനെ മറിയുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com