ഫഹദിന് കോടികൾ ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയെന്ന് അനൂപ് ചന്ദ്രൻ; സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം

സംഘടനാ യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ താത്പര്യമാണെന്നാണ് അനൂപ് ചന്ദ്രനെ വിമർശിക്കുന്നവർ പറയുന്നത്.
ഫഹദ് ഫാസിൽ, അനൂപ് ചന്ദ്രൻ
ഫഹദ് ഫാസിൽ, അനൂപ് ചന്ദ്രൻ
Updated on

കൊച്ചി: താരസംഘടന അമ്മയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിന്‍റെ പേരിൽ ഫഹദ് ഫാസിലിനെ സെൽഫിഷ് എന്ന് ആരോപിച്ച അനൂപ് ചന്ദ്രനെതിരേ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയരുന്നു. ഒരു അഭിമുഖത്തിലാണ് അനൂപ് ചന്ദ്രൻ ഫഹദ് ഫാസിലിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. ചെറുപ്പക്കാർ പൊതുവേ സെൽഫിഷായി മാറുകയാണ്. അതിൽ എടുത്തു പറയേണ്ട പേര് ഫഹദ് ഫാസിലിന്‍റേതാണ്. അമ്മയുടെ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് ഫഹദും ഭാര്യ നസ്രിയയും കൊച്ചിയിൽ തന്നെയുണ്ടായിരുന്നു.

എന്നാൽ യോഗത്തിൽ പങ്കെടുത്തില്ല. എനിക്കു കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫഹദിന്. ഇത്രയും ശമ്പളമുള്ള അമ്മ അംഗം യോഗത്തിൽ പങ്കെടുക്കാതിരുന്നത് അംഗീകരിക്കാൻ കഴിയില്ല. അമ്മയുടെ ചാരിറ്റി സ്വഭാവത്തിലേക്ക് യുവതാരങ്ങൾ എത്തേണ്ടിയിരിക്കുന്നുവെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

എന്നാൽ സംഘടനാ യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ താത്പര്യമാണെന്നാണ് അനൂപ് ചന്ദ്രനെ വിമർശിക്കുന്നവർ പറയുന്നത്.

കാരണം അറിയാതെ ഒരാളെ പൊതു സമൂഹത്തിലേക്ക് എറിഞ്ഞു കൊടുക്കരുത്. ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരും യോഗത്തിൽ പങ്കടുത്തിരുന്നില്ലെന്നും താരമൂല്യം ഉള്ളതു കൊണ്ടാണ് ഫഹദിന് ഉയർന്ന പ്രതിഫലം ലഭിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com