'സമാധാനം വേണം, കുടുംബവും കുട്ടികളും വേണം'; വീണ്ടും വിവാഹിതനാകുമെന്ന് ബാല

എനിക്ക് കുഞ്ഞുണ്ടായാൽ കാണാൻ പോലും ആരും വരരുതെന്നും ബാല പറഞ്ഞു.
actor bala decides to remarriage
നടൻ ബാല
Updated on

തിരുവനന്തപുരം: വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായി നടൻ ബാല. സ്വത്തിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ മനസമാധാനമില്ലെന്നും അതിനാൽ നിയമപരമായി വിവാഹം കഴിക്കാൻ തീരുമാനിച്ചുവെന്നുമാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. തന്‍റെ പേരിൽ 250 കോടിയുടെ സ്വത്ത് ഉണ്ടെന്ന് പുറത്തറിഞ്ഞതോടെ അതു തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ പലരും നടത്തുന്നുണ്ട്. പലരിൽ നിന്നും ഭീഷണിയുള്ളതായി പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് ആർക്കു പോകണമെന്ന് ഞാൻ തീരുമാനിക്കും. ചിലപ്പോൾ ജനങ്ങൾക്ക് കൊടുക്കും. എന്‍റെ സഹോദരൻ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്.

ചിരുത്തൈ ശിവയെക്കാൾ സ്വത്ത് സഹോദരനായ ബാലയ്ക്ക് ഉണ്ടെന്ന വാർത്ത എങ്ങനെയാണ് പുറത്തു വന്നതെന്ന് അറിയില്ല. ചൈന്നെയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കുന്നുണ്ടെന്നും ബാല പറയുന്നു. അച്ഛൻ നൽകിയ വിൽപ്പത്രം പ്രകാരമുള്ള സ്വത്തുക്കളെക്കുറിച്ചേ എനിക്കറിയൂ. ഇനിയും എന്തൊക്കെ സ്വന്തമായുണ്ടെന്ന് അറിയില്ല. മനസമാധാനം വേണം, കുടുംബവും കുട്ടികളും വേണം.

സിനിമയിൽ അഭിനയിക്കണം. എന്‍റെ ജീവിതത്തിൽ ഇടപെടാൻ ആരും വരരുത്. എനിക്ക് കുഞ്ഞുണ്ടായാൽ കാണാൻ പോലും ആരും വരരുതെന്നും ബാല പറഞ്ഞു. ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ആ വിവാഹത്തിൽ ഒരു മകളുണ്ട്. വിവാഹമോചനത്തിനു ശേഷം ബാല മറ്റൊരു വിവാഹവും കഴിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com