കൊച്ചി വിട്ടു, ഇനി വൈക്കത്ത്; പുതിയ വീടിന്‍റെ വീഡിയോ പങ്കു വച്ച് ബാല|Video

ബന്ധു കൂടിയായ കോകിലയെ വിവാഹം കഴിച്ചതിനു പിന്നാലെ കേരളം വിടുകയാണെന്ന് ബാല പ്രഖ്യാപിച്ചിരുന്നു.
actor bala's new home at vaikom video
കൊച്ചി വിട്ടു, ഇനി വൈക്കത്ത്; പുതിയ വീടിന്‍റെ വീഡിയോ പങ്കു വച്ച് ബാല
Updated on

വൈക്കത്ത് താമസമാരംഭിച്ച് നടൻ ബാലയും ഭാര്യ കോകിലയും കായലിനരികിലായി പണി തീർത്തിരിക്കുന്ന മനോഹരമായ വീടിന്‍റെ വിഡിയോ ബാല സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഞാൻ കൊച്ചി വിട്ടു.. പക്ഷേ നിങ്ങളുടെ മനസുകളിൽ തുടരുമെന്ന് വിശ്വസിക്കുന്നു...ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരിച്ചു വരും. സിനിമാറ്റോഗ്രാഫർ ശാലു പേയാട്, ക്രിയേറ്റർ ശാലു കെ. ജോർജ് എന്നിവരെ പരാമർശിച്ചു കൊണ്ടാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബന്ധു കൂടിയായ കോകിലയെ വിവാഹം കഴിച്ചതിനു പിന്നാലെ കേരളം വിടുകയാണെന്ന് ബാല പ്രഖ്യാപിച്ചിരുന്നു. പിന്നീട് കൊച്ചി വിടുകയാണെന്നും തത്കാലം വൈക്കത്തേക്ക് താമസം മാറുകയാണെന്നും ബാല വ്യക്തമാക്കി.

ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് പുതിയ വീട് വാങ്ങിയതെന്നാണ് സൂചന. ശാലു പേയാട് ചിത്രീകരിച്ച വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com