"ചാണകത്തിൽ വീണ തേങ്ങ പോലെയായി അമ്മ, നല്ല വിഷമമുണ്ട്"; നടൻ ചാലി പാല

ജനറർ ബോഡി മീഡിറ്റിങ്ങിൽ വരവ്, ചെലവ് കണക്ക് അവതരിപ്പിച്ചതിലെ പാകപ്പിഴയും തുടർന്നു നടന്ന തർക്കങ്ങൾക്കും ഒടുവിൽ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കം 17 ഭരണസമിതി അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു
actor chali pala reacted amma committee resignation

ചാലി പാല

Updated on

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഏറെ നാടകീയ രം​ഗങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ജനറൽ ബോഡി മീറ്റിങ് നടത്തി, ഒടുവിൽ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീണ്ടത്.

യോഗത്തിൽ വരവ്, ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുണ്ടായ പാകപ്പിഴയും തുടർന്ന് നടന്ന തർക്കങ്ങൾക്കും ഒടുവിൽ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കം 17 ഭരണസമിതി അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് നിരവധി പ്രതികരണങ്ങളാണ് ഓരോ നിമിഷവും വന്നു കൊണ്ടിരിക്കുന്നത്.

അമ്മ എന്ന് പറയുന്നത് എന്‍റെ സ്വന്തം അമ്മയ്ക്ക് തുല്യമാണ് എന്നാണ് നടൻ ചാലി പാല പറയുന്നത്. ''ചങ്ക് പൊടിയുന്നു സത്യത്തില്‍. ഇത്രയും കാലമായിട്ട് ഉണ്ടായിരുന്ന ഐകമത്യവും യോജിപ്പും, ഇപ്പോഴതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചിതറി. തേങ്ങ ചാണകത്തില്‍ വീണത് പോലെയായി. എന്തൊക്കെയോ സംഭവിച്ചു''- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

''ശ്വേത അംഗത്വം രാജിവച്ചത് അപ്പോഴത്തെ മാനസികാവസ്ഥയിലാണ്. സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും പറ്റുന്ന കാര്യങ്ങളാണ്. പൊറുക്കാന്‍ പറ്റാത്ത കാര്യങ്ങളൊന്നും ആരും ചെയ്തിട്ടില്ല. എല്ലാം ഒരു അണ്ടര്‍സ്റ്റാൻഡിങ് ആണ്. നമ്മുടെ വീട്ടില്‍ ഒതുങ്ങേണ്ട കാര്യം നാട്ടുകാര് മുഴുവന്‍ അറിയേണ്ട കാര്യമില്ല. ഇനി പുതിയ തലമുറ വരും", ചാലി പാല പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com