ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ; തൊട്ടു പുറകേ പോസ്റ്റ് പിൻവലിച്ചു

പട്ടണക്കാട് പുരുഷോത്തമന്‍റെ മകൻ ജയേഷിനെ 2005ലാണ് ലക്ഷ്മി മതം മാറി വിവാഹം കഴിച്ചത്.
actor Lakshmi priya announces divorce through facebook, later removed

ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ; തൊട്ടു പുറകേ പോസ്റ്റ് പിൻവലിച്ചു

Updated on

വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നറിയിച്ച് കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച് സിനിമാ - ടിവി - റിയാലിറ്റി ഷോ താരം ലക്ഷ്മി പ്രിയ. തൊട്ടു പുറകേ തന്നെ നടി പോസ്റ്റ് പിൻവലിച്ചു.

നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതത്തിലെ നിർണായകമായ തീരുമാനമെടുക്കുന്നു. ആരംഭത്തിനെല്ലാം അവസാനമുണ്ട്. സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു എന്നും ലക്ഷ്മി പ്രിയയുടെ കുറിപ്പിലുണ്ടായിരുന്നു.

''ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ചുറപ്പിച്ച എന്‍റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കു വയ്ക്കാറില്ല. ജീവിതം അതിന്‍റെ സ്വകാര്യത നില നിർത്തുമ്പോൾ തന്നെയാണ് അതിന്‍റെ ഭംഗി എന്നാണ് എന്‍റെ വിശ്വാസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്മെന്‍റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്‍റേത് മാത്രമാണ്. എല്ലാ എന്‍റെ പ്രശ്നമാണ്. ആയതിനാൽ ചേർത്തു വച്ചാലും ചേരാത്ത ജീവിതം, അതിൽ നിന്ന് ഞാൻ പിൻവാങ്ങുകയാണ്. സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ, ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ഇമോഷണൽ ബോണ്ടിങ് നഷ്ടമായി. അതു മാത്രമാണ് കാരണം'' എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചിരിക്കുന്നത്.

2005ലാണ് പട്ടണക്കാട് പുരുഷോത്തമന്‍റെ മകനായ ജയേഷിനെ ലക്ഷ്മി മതം മാറി വിവാഹം കഴിച്ചത്. ഭാഗ്യദേവത, കഥ തുടരുന്നു, തുടങ്ങി 80 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം ബിഗ്ബോസിലും പങ്കെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com