തമന്നയെ വിവാഹം കഴിച്ച് നടൻ മൊഹ്സിൻ ഖാൻ; ചിത്രങ്ങൾ വൈറൽ|Video

വധു തമന്ന സിനിമാ മേഖലയിൽ നിന്നുള്ളയാളല്ല.
Actor Mohsin Khan marries Tamannaah; photos go viral.

തമന്നയെ വിവാഹം കഴിച്ച് നടൻ മൊഹ്സിൻ ഖാൻ; ചിത്രങ്ങൾ വൈറൽ|Video

Updated on: 

നടൻ മൊഹ്സിൻ ഖാനും കാമുകി തമന്നയും വിവാഹിതരായി. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മൊഹ്സിൻ വിവാഹ നിശ്ചയം നടത്തിയതായി വെളിപ്പെടുത്തിയത്. വധു തമന്ന സിനിമാ മേഖലയിൽ നിന്നുള്ളയാളല്ല. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്‍റെ ഫോട്ടോകൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.

ദി ഡേ മാഷാ അള്ളാ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പരങ്കു വച്ചിരിക്കുന്നത്. യേ റിഷ്താ ക്യാ കെഹ്ലാതാ ഹേ എന്ന ഷോയിലൂടെയാണ് മൊഹ്സിൻ ശ്രദ്ധേയനായത്. ഷോയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

2014ൽ ലൗ ബൈ ചാൻസിലൂടെയാണ് മൊഹ്സിൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിഷാ ഓർ ഉസ്കേ കസിൻസ്, ഡ്രീം ഗേൾ തുടങ്ങിയ ഷോകളിലും പങ്കാളിയായി.

logo
Metro Vaartha
www.metrovaartha.com