രജിഷ വിജയൻ വല്ലാതെ മാറിപ്പോയി! 6 മാസം കൊണ്ട് കുറച്ചത് 15 കിലോ ഭാരം|Video

സെലിബ്രിറ്റി ട്രെയിനർ അലി ഷിഫാസാണ് നടിയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

6 മാസം കൊണ്ട് 15 കിലോ ഭാരം കുറച്ച് നടി രജിഷ വിജയൻ. സെലിബ്രിറ്റി ട്രെയിനർ അലി ഷിഫാസാണ് നടിയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച പ്രകാരമാണ് രജിഷ തന്‍റെയടുത്തെത്തിയത്. ശാരീരികമായ നിരവധി പ്രശ്നങ്ങളും അവർ അഭിമുഖീകരിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ലിഗ്മെന്‍റുകൾക്ക് പരുക്കേറ്റിരുന്നു.

പക്ഷേ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെടാൻ അവർ തയാറായിരുന്നു. ബാലൻസ്ഡ് ഡയറ്റിലൂടെ മസിൽ ലോസ് ഇല്ലാതെയാണ് വണ്ണം കുറച്ചതെന്നും അലി ഷിഫാസ് കുറിച്ചിട്ടുണ്ട്.

രജിഷ വർക്ഔട്ട് ചെയ്യുന്ന വീഡിയോകളും പോസ്റ്റിലുണ്ട്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല.. നിങ്ങളില്ലായിരുന്നെങ്കിൽ ഇതു സാധ്യമാകുമായിരുന്നില്ല എന്നാണ് പോസ്റ്റിനു താഴെ രജിഷ മറുപടി നൽകിയിരിക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com