ജെ.സി. ഡാനിയേൽ പുരസ്കാരം ശാരദയ്ക്ക്

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ജനുവരി 25ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ സമ്മാനിക്കും.
actor sarada bags J c daniel award

ശാരദ

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമുന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ജനുവരി 25ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ സമ്മാനിക്കും. നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം കൈമാറുക. മുപ്പത്തിരണ്ടാമത് ജെ.സി. ഡാനിയേൽ പുരസ്കാരമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.

ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് കൂടായിയ ശ്രീകുമാരൻ തമ്പി, നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് ശാരദയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. തുലാഭാരം , സ്വയംവരം എന്നീ മലയാളം ചിത്രങ്ങളിലൂടെ രണ്ടു തവണയും തെലുങ്കു ചിത്രമായ നിമജ്ജനത്തിലൂടെയും ശാരദ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ തെനാലി സ്വദേശിയായ സരസ്വതീ ദേവി ഇരുമിത്രലും തെലുങ്കു ചിത്രത്തിൽ അഭിനയിക്കുന്നതിനു മുൻപായാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. ഇണപ്രാവുകൾ എന്ന ചിത്രത്തിലൂടെ 1965ൽ മലയാളത്തിലെത്തി. പിന്നീട് 125 ൽ അധികം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com