

ടോക്സിക് കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമെന്ന് ശരത്കുമാർ
ടോക്സിക് ടീമിനെ പ്രശംസിച്ച് തമിഴ്നടൻ ശരത് കുമാർ. സംവിധായിക ഗീതു മോഹൻദാസിന്‍റെ മികവിൽ താൻ അത്ഭുതപ്പെട്ടുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമാണ് ടോക്സിക് എന്നും ധീരമായ കാൽവയ്പ്പ് നടത്തിയ യാഷിനേയും ഗീതു മോഹൻദാസിനേയും അഭിനന്ദിക്കുകയാണെന്നും ശരത് കുമാർ കൂട്ടിച്ചേർത്തു.
സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറം കഥയെ ആവിഷ്കരിക്കുകയും രംഗങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്ത സംവിധായിക ഗീതു മോഹൻദാസിന്‍റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയി. ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങൾ യാഷ് അനായാസം കൈകാര്യം ചെയ്തു. സാങ്കേതിക മികവ്, മികച്ച പ്രകടനം, ഗംഭീരമായ ദൃശ്യാവിഷ്കാരം എന്നിവകൊണ്ടും കാണേണ്ട ചിത്രമാണ് ഇത്. കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രം കൂടിയാണ്. ടീമിന്‍റെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ചിത്രം കണ്ടതിനു ശേഷം സിനിമയെക്കുറിച്ച് അഭിപ്രായം പറയൂ.- ശരത് കുമാർ പറഞ്ഞു.