"ഇപ്പോഴത്തെ സ്ത്രീകൾക്ക് ക്ഷമയില്ല"; കാമുകി ഒരേ സമയം ഏഴു പേരെ പ്രണയിച്ചുവെന്ന് നടൻ

ചില സ്ത്രീകൾ സ്വാതന്ത്ര്യം എന്ന ആശയത്തെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നതെന്നും കരൺ പറഞ്ഞു.
Actor says his girlfriend was in love with seven people at the same time

കരൺ വാഹി

Updated on

സ്ത്രീകളെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ് നടനും ടെലിവിഷൻ അവതാരകനുമായ കരൺ വാഹി. നടി ഛവി മിത്തലുമായി നടത്തിയ സംഭാഷണത്തിലാണ് കരൺ വിവാദപരാമർശങ്ങൾ നടത്തിയത്. ഒരു പുരുഷനെന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യങ്ങളോട് ഭയം തോന്നുകയാണെന്ന് കരൺ പറയുന്നു. ഒരാളുമായി ബന്ധത്തിലാകുമ്പോൾ കൂടുതൽ വിശ്വസ്തത പുലർത്തുന്നയാളാണ് താൻ. സ്ത്രീകൾക്ക് അതിൽ നിന്ന് എളുപ്പത്തിൽ വഴുതി മാറാൻ സാധിക്കും. എല്ലാ സ്ത്രീകളെയും കുറിച്ചല്ല പറയുന്നത്. എന്നാൽ ചില സ്ത്രീകൾ സ്വാതന്ത്ര്യം എന്ന ആശയത്തെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നതെന്നും കരൺ പറഞ്ഞു.

തന്‍റെ അമ്മ എന്തെങ്കിലും പ്രശ്നമുണ്ടായാൻ മിണ്ടാതെ സ്വന്തം പണി നോക്കുകയാണ് പതിവ്. പിന്നീട് അതിൽ സ്വന്തമായി തന്നെ പരിഹാരവും കാണും. എന്നാൽ ഇന്നത്തെ പെൺകുട്ടികൾക്ക് അതിനുള്ള ക്ഷമ ഇല്ല.

ഞാൻ ഡേറ്റ് ചെയ്തിരുന്ന സമയത്ത് മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, പ്രണയ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകരുതെന്നുള്ളതിനാൽ ഞാനാ വാഗ്ദാനം നിരസിച്ചു. എന്നാൽ, പ്രണയിച്ചിരുന്ന പെൺകുട്ടി ഒരേ സമയം 7 പേരെ വരെ ഡേറ്റ് ചെയ്തിരുന്നുവെന്നാണ് പിന്നീട് മനസിലായത്. ഇവരിത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ചിന്തിക്കുന്നതെന്നും കരൺ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com