'സര്‍ക്കാരിന് നന്ദി'; അതിരടി താരം ഷേര്‍ഷ ഷെരീഫ് വിവാഹിതനായി, വിഡിയോ

നിത്യ സോളമനാണ് വധു
Actor shersha sherief get married

'സര്‍ക്കാരിന് നന്ദി'; അതിരടി താരം ഷേര്‍ഷ ഷെരീഫ് വിവാഹിതനായി, വിഡിയോ

Updated on

അതിരടി, മിസ് ലിറ്റില്‍ റാവുത്തര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടന്‍ ഷേര്‍ഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. രജിസ്റ്റര്‍ വിവാഹമായിരുന്നു. താരം തന്നെയാണ് വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

വ്യത്യസ്ത വഴികള്‍, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഒരു സ്‌നേഹം. പ്ലോട് ട്വിസ്റ്റ്: വിവാഹിതനായി. സര്‍ക്കാരിന് നന്ദി. എന്ന അടിക്കുറിപ്പിലാണ് വിവാഹ വാര്‍ത്ത താരം പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പിന്നാലെ വിവാഹ വിഡിയോയും ഷേര്‍ഷ പങ്കുവച്ചു.

ഇന്ന് നമ്മള്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. നമ്മള്‍ തെരഞ്ഞെടുത്ത പ്രണയവും. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു പോരാളി എന്റെ കൂടെ കൂടി. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി. - ഷേര്‍ഷ കുറിച്ചു. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്.

logo
Metro Vaartha
www.metrovaartha.com