
സൂര‍്യ, തൃഷ
ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ നടിപ്പിൻ നായകൻ സൂര‍്യയെ നായകനായി പ്രഖ‍്യാപിച്ച പുതിയ ചിത്രമാണ് കറുപ്പ്. നായികയായി തൃഷയാണ് അഭിനയിക്കുന്നത്. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൊമേഴ്സ‍്യൽ എന്‍റർടെയ്നറായ ചിത്രം ദീപാവലിക്ക് തിയെറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വ‍്യത‍്യസ്ത മേക്കോവറിലായിരിക്കും സൂര‍്യയെയും തൃഷയെയും കറുപ്പിൽ അവതരിപ്പിക്കുക.
ഇരുവരയും കൂടാതെ യോഗി ബാബു, ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. യുവ സംഗീത സംവിധായകൻ സായ് അഭ‍്യാങ്കറിന്‍റെതാണ് സംഗീതം.
അൻബറിവ്, വിക്രം മോർ ജോഡികൾ ചേർന്നാണ് ആക്ഷൻ സീക്വൻസുകൾ കൈകാര‍്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ‍്യക്തമാക്കി.