വിവാഹ മോചനം വേണ്ട; വിജയ്ക്കെതിരായ ഹർജി പിൻവലിച്ച് സംഗീത

വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി ഹാജരായ സംഗീത വിവാഹമോചനം വേണ്ടെന്നും ഹർജി പിൻവലിക്കുകയാണെന്നും അറിയിക്കുകയായിരുന്നു
actor vijay wife sangeetha sornalingam withdraws divorce petition reconciliation

വിജയ്‌യും സംഗീതയും

Updated on

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജ‍യ്‌ക്കെതിരായ വിവാഹ മോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത സ്വർണലിംഗം. വിവാഹമോചനം വേണ്ടെന്ന് ചെങ്കൽപേട്ട് കോടതിയെ സംഗീത അറിയിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമ ലോകത്തും കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു വിജയ്ക്കെതിരായ സംഗീതയുടെ വിവാഹമോചന ഹർജി.

കഴിഞ്ഞ ഫെബ്രവരിയിലാണ് 27 വർഷം നീണ്ട ദാമ്പത്തിക ജീവിതം അവസാനിപ്പിക്കാനായി സംഗീത ഹർജി നൽകിയത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി ഹാജരായ സംഗീത വിവാഹമോചനം വേണ്ടെന്നും ഹർജി പിൻവലിക്കുകയാണെന്നും അറിയിക്കുകയായിരുന്നു. വിജയ് കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ അടുത്ത ഹിയറിങ്ങിനായി കോടതി കേസ് വീണ്ടും മാറ്റിവച്ചു.

2021ൽ വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വിജയ്‌യുമായി വിവാഹേതര ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നടി തൃഷയാണെന്നാണ് സോഷ‍്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നത്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയതും മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷ പങ്കെടുത്തതും അഭ‍്യൂഹങ്ങൾ ശക്തമായിരുന്നു

logo
Metro Vaartha
www.metrovaartha.com