''മാപ്പ് ചോദിക്കുന്നു, ചർച്ചകൾ തുടരട്ടെ...'' നഗ്നതാ പ്രദർശനത്തെക്കുറിച്ച് വിനായകൻ|Video

''സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല''

കൊച്ചി: ഫ്ളാറ്റിന്‍റെ ബാൽക്കണിയിൽ നഗ്നതാ പ്രദർശനവും അസഭ്യ വർഷവും നടത്തിയതിനെത്തുടർന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങുന്ന നടൻ വിനായകൻ ഫെയ്സ്ബുക്ക് വഴി മാപ്പപേക്ഷിച്ചു. വിനായകന്‍റെ പ്രവൃത്തിയുടെ വീഡിയോ വൈറലായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

''സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ...'' എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിനായകന്‍റെ വീഡിയോയ്ക്കു താഴെ എന്നതു പോലെ മാപ്പപേക്ഷയുടെ താഴെയും രൂക്ഷമായ വിമർശനം തുടരുകയാണ്.

Vinayakan
ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം, അസഭ്യവർഷം; നടൻ വിനായകൻ വിവാദത്തിൽ

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com