ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം, അസഭ്യവർഷം; നടൻ വിനായകൻ വിവാദത്തിൽ

ബാൽക്കണിയിൽ നിന്ന് തുടർച്ചയായി അസഭ്യം പറയുന്നതും വസ്ത്രം അഴിഞ്ഞു പോകുന്നതും വിഡിയോയിൽ വ്യക്തമാണ്
nude exhibition, obscene language, viral video of actor vinayakan
ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം, അസഭ്യവർഷം; നടൻ വിനായകൻ വിവാദത്തിൽ
Updated on

കൊച്ചി: നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. മദ്യലഹരിയിൽ ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതും നഗ്നതാ പ്രദർശനം നടത്തുന്നതുമായ വിഡിയോയാണ് വിനായകന്‍റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിനായകന്‍റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിഡിയോ പങ്കു വയ്ക്കുന്നവർ ആരോപിക്കുന്നത്.

തൊട്ടു മുൻപിലുള്ള ഫ്ലാറ്റിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബാൽക്കണിയിൽ നിന്ന് തുടർച്ചയായി അസഭ്യം പറയുന്നതും വസ്ത്രം അഴിഞ്ഞു പോകുന്നതും വിഡിയോയിൽ വ്യക്തമാണ്.

വിഡിയോയുടെ സ്ക്രീൻ ഷോട്ട് വിനായകൻ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വിഡിയോക്കു താഴെ വിനായകനെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com