
ആളും തിരക്കുമില്ലാതെ നടി ഗ്രേസ് ആന്‍റണി വിവാഹിതയായി; വരൻ സംഗീത സംവിധായകൻ
നടി ഗ്രേസ് ആന്‍റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗ്രേസ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ആളും ബഹളവുമില്ലാതെ ഒടുവിൽ ഞങ്ങളത് യാഥാർഥ്യമാക്കി എന്നാണ് ഗ്രേസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
ലളിതമായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തമിഴ് സിനിമയായ പറന്തു പോ ആണ് ഗ്രേസിന്‍റേതായി ഒടുവിൽ തിയെറ്ററിലെത്തിയസിനിമ.