'ഈ ഓഫർ സ്വീകരിച്ചാൽ റോൾ‌സ് റോയ്സ് വീടിന് മുന്നിൽ വന്ന് നിൽക്കും', പിമ്പായ പ്രമുഖ മാനേജർ പറഞ്ഞു: വെളിപ്പെടുത്തി പ്രതിഭ

മികച്ച കഥാപാത്രങ്ങൾ ചെയ്യുക എന്നല്ലാതെ തനിക്ക് വലിയ സിനിമ നടിയാവണമെന്ന് ആഗ്രഹമില്ലെന്നും പ്രതിഭ പറയുന്നു
actress influencer prathibha casting couch

പ്രതിഭ

Updated on: 

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി നടിയും ഇൻഫ്ലുവൻസറുമായ പ്രതിഭ. പ്രശസ്തനായ ഒരു മാനേജർ പറഞ്ഞ കാര്യമാണ് നടി വെളിപ്പെടുത്തിയത്. ഓഫർ സ്വീകരിച്ചാൽ വീടിനു മുന്നിൽ റോൾസ് റോയ്സ് കാർ വന്നു നിൽക്കും എന്നാണ് അയാൾ പറഞ്ഞത്. എന്നാൽ ഓട്ടോയിൽ യാത്ര ചെയ്യുന്നതാണ് സുഖകരം എന്ന് പറഞ്ഞ് ആ ഓഫർ നിരസിച്ചെന്നും പ്രതിഭ വ്യക്തമാക്കി. മികച്ച കഥാപാത്രങ്ങൾ ചെയ്യുക എന്നല്ലാതെ തനിക്ക് വലിയ സിനിമ നടിയാവണമെന്ന് ആഗ്രഹമില്ലെന്നും പ്രതിഭ പറയുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. പിമ്പ് കൂടിയായ പ്രശസ്തനായ ഒരു മാനേജർ എന്നോട് പറഞ്ഞു, ഈ ഓഫർ സ്വീകരിച്ചാൽ നിന്‍റെ വീടിനു മുന്നിൽ ഒരു റോൾസ് റോയ്സ് കാർ വന്നു നിൽക്കുമെന്ന്. എന്നെ വിശ്വസിപ്പിക്കാൻ വേണ്ടി അയാൾ പല തെളിവുകളും കാണിച്ചു. വേണ്ട. ഓട്ടോയിൽ യാത്ര ചെയ്യുന്നതാണ് എനിക്ക് സൗകര്യം. - പ്രതിഭ കുറിച്ചു.

ഗ്ലാമർ വേഷങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതുകൊണ്ട് തനിക്ക് തമിഴ് സിനിമയിൽ നിന്ന് വില്ലൻ റോളുകൾ വരാറുണ്ടെന്നും നടി പറയുന്നു. പ്രമുഖരായ സംവിധായകരിൽ നിന്നുപോലും ഓഫർ വന്നു. നല്ല പെൺകുട്ടികൾ സാരിയും മോശം പെൺകുട്ടികൾ ഷോർട്സുമാണ് ധരിക്കുന്നത് എന്നാണ് അവർ വിചാരിക്കുന്നതെന്നും പ്രതിഭ കുറ്റപ്പെടുത്തി. താൻ റോൾ അന്വേഷിച്ച് നടക്കുകയല്ലെന്നും വലിയ നടിയാവണമെന്ന മോഹം തനിക്കില്ല. എന്നെ അമ്പരപ്പിക്കുന്ന വേഷങ്ങൾ ചെയ്യാനാണ് താൽപ്പര്യം. കാരണം ഒരേകാര്യം സ്ഥിരമായി ചെയ്താൽ തനിക്ക് ബോറടിക്കും എന്നാണ് പ്രതിഭ പറയുന്നത്.