നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോ ചോർന്നു; വിവാദം

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ജ്യോതി
Kannada Actress Jyoti Rai video leak controversy
Jyoti Rai
Updated on

കന്നട ടെലിവിഷൻ രംഗത്തെ ശ്രദ്ധേയായ നടിയാണ് ജ്യോതി റായ്. ബന്ദേ ബരാതവ കാലാ എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയായ താരം ഇരുപതിലധികം ടെലിവിഷൻ ഷോകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ജ്യോതി. ഇപ്പോഴിതാ താരത്തിന്‍റെ സ്വകാര്യ വീഡിയോ ചോർന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

താരത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ആരാധകർക്കിടയിൽ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു.

തന്‍റെ യൂട്യൂബ് ചാനലിൽ 1000 സബ്സ്ക്രൈബർ ആയാൽ താരത്തിന്‍റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് എക്സ് ഉപയോക്തവ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതോടെ താരത്തെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. വീഡിയോ ചോർത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയാണ് ആരാധകർ.

ചിലർ ബംഗളൂരു പൊലീസിനെ ടാഗ് ചെയ്താണ് പോസ്റ്റിട്ടിരിക്കുന്നത്. എത്രയം വേഗം പ്രതിയെ പിടികൂടണമെന്നാണ് ആരാധകരുടെ ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com