കുടുംബ വഴക്ക്; നടി കാവ്യയെ ആക്രമിച്ച് ബന്ധുക്കൾ, കേസെടുത്തു

ബംഗളൂരുവിലെ കാവ്യയുടെ വീട്ടിൽ വച്ച് ജനുവരി 26നാണ് സംഭവം.
actress kavya attacked by family, hospitalised, case filed

കാവ്യ ഗൗഡ ഭർത്താവ് സോമശേഖറിനൊപ്പം

Updated on

‌ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് കന്നഡ മിനി സ്ക്രീൻ അഭിനേത്രി കാവ്യ ഗൗഡയേയും ഭർത്താവ് സോമശേഖറിനെയും ബന്ധുക്കൾ ആക്രമിച്ചതായി പരാതി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ സഹോദരിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സോമശേഖറിന്‍റെ സഹോദരൻ നന്ദീഷ്, സഹോദരന്‍റെ ഭാര്യ പ്രേമ, പ്രേമയുടെ അച്ഛൻ രവി കുമാർ , പ്രിയ എന്നിവർക്കെതിരേയാണ് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബംഗളൂരുവിലെ കാവ്യയുടെ വീട്ടിൽ വച്ച് ജനുവരി 26നാണ് സംഭവം. ആ ദിവസം കാവ്യ പരിഭ്രാന്തയായി തന്നെ പല തവണ വിളിച്ചതായും തന്നെ ഭീഷണിപ്പെടുത്തിയതായും ദേഹോപദ്രവം ചെയ്തതായും വെളിപ്പെടുത്തിയെന്നും കാണിച്ച് കാവ്യയുടെ സഹോദരി ഭവ്യ ഗൗഡയാണ് പൊലീസിനെ സമീപിച്ചത്. കാവ്യയെയും ഭർത്താവിനെയും ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ആ ദിവസം കാവ്യ പരിഭ്രാന്തയായി തന്നെ പല തവണ വിളിച്ചതായും തന്നെ ഭീഷണിപ്പെടുത്തിയതായും ദേഹോപദ്രവം ചെയ്തതായും വെളിപ്പെടുത്തിയെന്നും കാണിച്ച് കാവ്യയുടെ സഹോദരി ഭവ്യ ഗൗഡയാണ് പൊലീസിനെ സമീപിച്ചത്. കാവ്യയെയും ഭർത്താവിനെയും ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com