നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്‍റണി?

അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രണയത്തിലാണെന്ന സൂചന കീർത്തി നൽകിയിരുന്നു.
actress keerthy suresh to marry chilhood friend
നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്‍റണി?
Updated on

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാരുന്നു. ബാല്യകാല സുഹൃത്തു കൂടിയായ ആന്‍റണി തട്ടിൽ ആണ് കീർത്തിയുടെ വരനെന്നാണ് റിപ്പോർട്ടുകൾ. കീർത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രണയത്തിലാണെന്ന സൂചന കീർത്തി നൽകിയിരുന്നു. എന്നാൽ ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല.

നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്‍റെയും ഇളയ മകളാണ് കീർത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി അഭിനയത്തിലേക്കെത്തുന്നത്.

അതിനു ശേഷം തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. മഹാനടി എന്ന തെലുങ്കു ചിത്രം കീർത്തിക്ക് വൻ നിരൂപക ശ്രദ്ധ നേടിക്കൊടുത്തു. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com