"നിങ്ങളോടൊക്കെ ഞാനെന്ത് തെറ്റാണ് ചെയ്തത്‍? സഹിക്കാനാവാതെ പലവട്ടം കഴുത്തിൽ കുരുക്കിട്ടിട്ടുണ്ട്, പക്ഷേ..!"

തന്നെ വിമർശിച്ചുകൊണ്ടുള്ള യൂട്യൂബ് വീഡിയോയ്ക്ക് താഴെയാണ് വൈകാരിക കമന്‍റുമായി ലക്ഷ്മിപ്രിയ എത്തിയത്
actress lakshmi priya emotional comments after getting so much trolls and criticism

ലക്ഷ്മി പ്രിയ

file image

Updated on

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടി ലക്ഷ്മിപ്രിയക്കെതിരേ വ്യാപകമായ തോതിൽ സൈബറാക്രമണമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടാവുന്നത്. അമ്മയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മി ശ്രമിച്ചുവെന്നാണ് ഇതിൽ പ്രധാനപ്പെട്ട ആരോപണം. ഇപ്പോഴിതാ തനിക്കെതിരേ സംസാരിക്കുന്ന ഒരു വീഡിയോയ്ക്ക് താഴെ വൈകാരികമായ കമന്‍റുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

നടി ഉഷ ഹസീന, ലക്ഷ്മി പ്രിയയ്ക്കെതിരേ സംസാരിക്കുന്ന വീഡിയോയ്ക്ക് റിയാക്ഷൻ ചെയ്തതായിരുന്നു യൂട്യൂബർ അൻസൂസ്. ഈ വീഡിയോയ്ക്ക് താഴെയാണ് ലക്ഷ്മിപ്രിയ കമന്‍റുമായി എത്തിയത്.

"ചത്തേനെ സഹോദരാ. ലക്ഷ്മി പ്രിയ എന്ന ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് സത്യസന്ധമായി ഒന്ന് പറഞ്ഞു തന്നിരുന്നുവെങ്കിൽ. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിങ്ങൾ പോലും എന്‍റെ ജീവിതത്തെ ചോദ്യം ചെയ്തു കൊണ്ടും പരിഹസിച്ചു കൊണ്ടും കാശുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോ പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസുള്ള എന്‍റെ പൊന്നു മകളുടെ മുഖം ഓർക്കുമ്പോഴാണ്.

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒന്നു മാത്രം തുറന്നു പറയാം. കേട്ടു കേൾവികൾ വച്ച് സത്യമറിയാതെ ആരെയും വിധിക്കരുത്. അവർക്ക് ചിലപ്പോൾ എന്‍റെ അത്ര മനക്കട്ടി ഉണ്ടാവില്ല സഹോദരാ. ദ്രോഹിച്ചു മതിയായി എന്ന് തോന്നുമ്പോ മാത്രം നിർത്തുക. നന്ദി", എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ കമന്‍റ്. നിരവധി പേരാണ് ലക്ഷ്മിയുടം കമന്‍റിന് താഴെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.

പിന്നാലെ തന്നെ പ്രതികരണവുമായി അൻസൂസും രംഗത്തെത്തി. "ലക്ഷ്മി, ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് നിങ്ങളോട് ആകെ ദേഷ്യം തോന്നിയത് അന്നത്തെ കുടുംബസം​ഗമത്തില്‍ നടന്ന ആ വോയ്സ് ക്ലിപ്പ് മാത്രം ആണ്. നിങ്ങള്‍ അവിടെ ഒന്ന് സംയമനം പാലിച്ച്, അത് നല്ല രീതിയില്‍ ഒന്ന് ഡെലിവെര്‍ ചെയ്തിരുന്നുവെങ്കില്‍ എല്ലാവരും ലക്ഷ്മിയുടെ കൂ‌ടെ നിന്നെനെ. പിന്നെ എന്തിന് ലക്ഷ്മി ആത്മഹത്യ ചെയ്യണം? നിങ്ങള്‍ക്ക് ഇതൊന്നും ഏല്‍ക്കില്ലെന്ന് പറഞ്ഞത് ലക്ഷ്മി തന്നെയല്ലേ? എന്തായാലും എന്‍റെ സൈഡില്‍ നിന്ന് എന്തേലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ലക്ഷ്മി..", എന്നായിരുന്നു പ്രതികരണം.

logo
Metro Vaartha
www.metrovaartha.com