
നീതു ചന്ദ്ര, യോ യോ ഹണി സിങ്
പറ്റ്ന: ഗായകൻ യോ യോ ഹണി സിങ്ങിന്‍റെ പാട്ടുകൾ വൾഗറാണെന്ന് ആരോപിച്ച് നടി നീതു ചന്ദ്ര പറ്റ്ന ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തു. പുതുതായി പുറത്തിറങ്ങിയ മാനിയാക് എന്ന ആൽബത്തെ മുൻനിർത്തിയാണ് പരാതി. പാട്ടുകൾക്ക് വരികൾ എഴുതിയ ലിയോ ഗ്രെവാൾ, ഭോജ്പുരി ഗായകരായ രാഗിണി വിശ്വകർമ, അർജുൻ അജനബി എന്നിവരെയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. യോ യോ ഹണിസിങ്ങിന്‍റ പാട്ടിലെ വരികൾ മാറ്റണമെന്നാണ് നടി ആവശ്യപ്പെട്ടെരിക്കുന്നത്.
അമിതമായി ലൈംഗികത കുത്തി നിറച്ചാണ് പാട്ടെഴുതിയിരിക്കുന്നതെന്നും സ്ത്രീകളെ വെറും ലൈംഗികോപകരണങ്ങളായി കാണുന്ന വിധമുള്ള ആശയമാണ് കൈമാറുന്നതെന്നും നടി ആരോപിക്കുന്നു.
അതു മാത്രമല്ല സഭ്യമല്ലാത്ത വാക്കുകളെയും വാചകങ്ങളെയും സാമാന്യവത്കരിക്കുന്നതിനായി ഭോജ്പുരി ഭാഷയെ ഉപയോഗിക്കുന്നുവെന്നും അതിലൂടെ സ്ത്രീശാക്തീകരണത്തെ പിന്നിലേക്ക് വലിക്കുകയാണെന്നും താരം ആരോപിച്ചിട്ടുണ്ട്. പറ്റ്ന സ്വദേശിയായ നീതു ചന്ദ്ര ഭോജ്പുരി, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചി്ടടുണഅട്.