45-ാം വയസിൽ അമ്മയായി നടി പത്മപ്രിയ; ഒന്നാം പിറന്നാളിന്‍റെ സന്തോഷം പങ്കുവച്ച് താരം

'ജീവന്‍റെ 365 ദിവസങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്
actress padmapriya share motherhood first birthday

45-ാം വയസിൽ അമ്മയായി നടി പത്മപ്രിയ; കുഞ്ഞിന്‍റെ ഒന്നാം പിറന്നാൾ ദിനത്തിൽ സന്തോഷം പങ്കുവച്ച് താരം

Updated on

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍ അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പദ്മപ്രിയ. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് പദ്മപ്രിയ. കുഞ്ഞിന്‍റെ ഒന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് നടി സന്തോഷം പങ്കുവച്ചത്.

'ജീവന്‍റെ 365 ദിവസങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. കൈകൾക്കുള്ളിൽ കുഞ്ഞിന്‍റെ കൈയുള്ള ചിത്രവും അമ്മയുടെ വസ്ത്രത്തിൽ മുറുകെപ്പിടിച്ചിരിക്കുന്ന കുഞ്ഞിക്കൈയുടെയും ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ് തികഞ്ഞെന്നാണ് പോസ്റ്റിൽ വ്യക്തമാവുന്നത്. പങ്കാളി ജാസ്മിൻ ഷായെ ടാഗ് ചെയ്താണ് പോസ്റ്റ്.

പിന്നാലെ താരത്തിന് ആശംസകളുമായി സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടിമാരായ അഭിരാമി, റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങളാണ് ആശംസകളുമായെത്തുന്നത്.

logo
Metro Vaartha
www.metrovaartha.com