"16 വയസിൽ തുടങ്ങിയ പ്രണയം"; ഇപ്പോൾ ഫ്രീയായെന്ന് പൂജ ഭട്ട്

ഇപ്പോഴെന്‍റെ ആരാധനാലയം ജിം ആണെന്നും പൂജ.
Actress pooja bhat about divorce

പൂജ ഭട്ട്

Updated on

വിവാഹമോചിതയായതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് ബോഴിവുഡ് താരം പൂജ ഭട്ട്. 2014ലാണ് മുൻ വിജെ മനീഷ് മഖിജയുമായുള്ള 11 വർഷം നീണ്ട ദാമ്പത്യം പൂജ ഭട്ട് അവസാനിപ്പിച്ചത്. പതിനാറു വയസു മുതൽ താൻ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോൾ സിംഗിൾ ജീവിതം ആസ്വദിക്കുകയാണെന്നും പൂജ ഭട്ട് പറയുന്നു. ഇപ്പോൾ ഞാനൊരു സ്വതന്ത്രയായ പക്ഷിയാണ്.

എന്‍റെ കപ്പലിന്‍റെ ക്യാപ്റ്റൻ ഞാനാണ്. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഞാനാണ്. അമ്പതാം വയസിൽ ഞാൻ ജിമ്മിൽ പോകുന്നു, ഇപ്പോഴെന്‍റെ ആരാധനാലയം ജിം ആണെന്നും പൂജ.

എനിക്ക് പല വിഭാഗത്തിലുള്ള സുഹൃത്തുക്കളുണ്ട്. 40 വർഷം മുൻപേ വിവാഹം കഴിച്ചവരുണ്ട്. നാലു തവണ വിവാഹമോചിതരായവരുമുണ്ട്. എനിക്കിപ്പോ വല്ലാത്ത പൂർണത തോന്നുന്നുണ്ടെന്നും പൂജ പറയുന്നു.

logo
Metro Vaartha
www.metrovaartha.com