നടി റാണി മുഖർജിയുടെ അമ്മ കൃ‌ഷ്ണ മുഖർജി അന്തരിച്ചു

സിനിമാ അഭിനയത്തിലേക്ക് കടക്കുമ്പോൾ തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്നത് തന്‍റെ അമ്മയാണെന്ന് റാണി മുഖർജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
Actress Rani Mukerji's mother, Krishna Mukerji, has passed away

കൃഷ്ണ മുഖർജി, റാണി മുഖർജി

Updated on

മുംബൈ: നടി റാണി മുഖർജിയുടെ അമ്മയുടെ ഗായികയുമായ കൃഷ്ണ മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. യഷ് രാജ് ഫിലിംസ് ആണ് മരണ വിവരം പുറത്തു വിട്ടത്. എന്നാൽ മരണ കാരണം വ്യക്തമല്ല. ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും യഷ് രാജ് ഫിലിംസിന്‍റെ പ്രസ്താവനയിൽ ഉണ്ട്. 1977ൽ പുറത്തിറങ്ങി ഹൈവാൻ, 1982ൽ പുറത്തിറങ്ങിയ തീസ്രി ആംഖ് എന്നീ സിനിമകളിലാണ് കൃഷ്ണ രാജ് പാടിയിരിക്കുന്നത്.

1972ൽ സിനിമാ നിർമാതാവ് കൂടിയായ റാം മുഖർജിയെ വിവാഹം കഴിച്ചു. 1978ലാണ് റാണി മുഖർജി പറന്നത്. 1996ൽ രാജാ കി ആയേഗി ബാരാത് എന്ന സിനിമയിലൂടെ റാണി മുഖർജി അഭിനയ രംഗത്തേക്കെത്തി. സിനിമാ അഭിനയത്തിലേക്ക് കടക്കുമ്പോൾ തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്നത് തന്‍റെ അമ്മയാണെന്ന് റാണി മുഖർജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ആദ്യ സിനിമയായ രാജാ കി ആയോഗി ഭാരതിന്‍റെ സംവിധായകൻ സലിം (അക്തർ) കുടുംബ സുഹൃത്താണെന്നും അദ്ദേഹം നിനക്കൊനു സിനിമ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സിനിമയിൽ അഭിനയിച്ചു നോക്കിക്കൂടേ എന്നും അമ്മ തന്നോട് ചോദിച്ചുവെന്നാണ് റാണി വെളിപ്പെടുത്തിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com