അന്ന് ചില സ്ത്രീകൾ പറഞ്ഞതു തന്നെയാണ് ഇന്നെനിക്കും പറയാനുള്ളത്, ഇനി പാവയായി തുടരാനില്ല; വികാരഭരിതയായി ശ്വേത മേനോൻ

അമ്മ ഭരണസമിതി പിരിച്ചുവിട്ടതിനു പിന്നാലെയായിരുന്നു ശ്വേതയുടെ പ്രതികരണം
actress swetha menon reacted after resigned from her membership in amma

ശ്വേത മേനോൻ

file image

Updated on

കൊച്ചി: അമ്മ ഭരണസമിതി പിരിച്ചുവിട്ടതിനു പിന്നാലെ പ്രതികരണവുമായി ശ്വേത മേനോൻ. തനിക്കൊരു വ്യക്തിത്വമുണ്ടെന്നും പാവയായി തുടരാനാവില്ലെന്നും ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു.

അജണ്ട വച്ച് സമിതിയെ പുറത്താക്കാനുള്ള നീക്കം നടന്നു. ഇന്നുമുതൽ അമ്മ അംഗമല്ല. അമ്മയെക്കുറിച്ച് ഒരു കൂട്ടം സ്ത്രീകൾ ആരോപിച്ചിരുന്നത് പോലെ കുറ്റാരോപിതരായ ആളുകളുടെ കൈയിലേക്ക് സംഘടന വീണ്ടും കൊണ്ടുപോവാനുള്ള ശ്രമമാണ്.

പാവകളായിരുന്നാൽ മാത്രം മുന്നോട്ട് പോവാമെന്ന അവസ്ഥയാണ്. ഞങ്ങൾ ക‍യറിയതിൽ പിന്നെ കണക്കുകളെല്ലാം കൃത്യമാണ്. ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ മുങ്ങിയതാണ് പ്രശ്നങ്ങളുടെ കാരണം. മേയ് 1 ന് അദ്ദേഹം എവിടേക്കോ പോയി. ഒരു മെയിലോ, ആരെയും അറിയിക്കുകയോ ചെയ്യാതെ പുള്ളി ഓടിപ്പോയി. എന്നാൽ ബാബുരാജിന്‍റെ സമയത്ത് ചില പ്രശ്നങ്ങൾ കണക്കുകളിലുണ്ടായിരുന്നു. ഇതുവരെ സംഘടനയുടെ ഭാഗമായതിനാൽ താനത് പറഞ്ഞില്ലെന്നും ഇപ്പോൾ തനിക്കത് പറയാമെന്നും ശ്വേത പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com