"നസ്ലിൻ നല്ല പയ്യനാണ്, അവൻ അങ്ങനെ ചെയ്യില്ല"; വെളിപ്പെടുത്തലുമായി സംവിധായകൻ

"മൈത്രി പിക്ചേഴ്സാണ് നസ്ലിനെ എനിക്ക് പരിചയപ്പെടുത്തിയത്"
adhik ravichandran clarifies naslen good bad ugly rumors

നസ്ലിൻ

Updated on: 

അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ നിന്ന് നസ്ലിൻ അവസാന നിമിഷം പിന്മാറിയെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. പ്രേമലു 2 വുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നപ്പോൾ ആളുകൾ വീണ്ടും ഈ വിഷയം എടുത്തിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തി ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകനായ ആദിക് രവിചന്ദ്രൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നസ്ലിൽ ഈ സിനിമ കമ്മിറ്റ് പോലും ചെയ്തിട്ടില്ലെന്നാണ് ആദിക് പറയുന്നത്. "ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ ഡ്യൂഡ് എന്നൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. മമിത മം അത് കമ്മിറ്റ് ചെയ്തിരുന്നു. ഒരിക്കൽ മൈത്രി പിക്ചേഴ്സ് നസ്ലിനുമായി ഒരു കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞു. നസ്ലിൻ അന്ന് ചെന്നൈയിലുണ്ട്. അങ്ങനെ ഞങ്ങൾ നസ്ലിനെ കണ്ടു.

വളരെ എനർജറ്റിക്കായ ക്യൂട്ടായ പയ്യൻ. ഇദ്ദേഹത്തിന് എന്തെങ്കിലും വേഷം നമ്മുടെ പടത്തിൽ ഉണ്ടാകുമോയെന്ന് മൈത്രിയുടെ ഭാഗത്തുനിന്നും ചോദിച്ചു. ഇല്ലെന്നായിരുന്നു എന്‍റെ മറുപടി. നസ്ലിൻ നായികനായി ഉയർന്നു വരേണ്ട പയ്യനാണ്. ഗുഡ് ബാഡ് അഗ്ലിയിൽ ഇദ്ദേഹത്തിന് നൽകാൻ പറ്റിയ പ്രധാനപ്പെട്ട റോളുകളൊന്നുമില്ല. പക്ഷേ അജിത് - നസ്ലിൻ കോമ്പോ ഭയങ്കര രസമായിരിക്കും. ഒരു മുഴുനീള അച്ഛൻ മകൻ പടമൊക്കെ ആയാൽ അടിപൊളിയായിരിക്കും. ഈ സിനിമയിൽ അജിത് സാറിന് മകനുണ്ടെങ്കിലും അയാൾക്ക് തീരെ സ്ക്രീൻ സ്പെയ്സ് ഇല്ല. അത്തരമൊരു നസ്ലിന് കൊടുക്കാനാവില്ലെന്ന് ഞാൻ പറഞ്ഞു. അതോടെ ആ ചർച്ച അവിടെ അവസാനിച്ചു."

ആളുകൾ പറയും പോലെ നസ്ലിൻ ആ സിനിമ കമ്മിറ്റ് ചെയ്യുകയോ പിന്നീട് പിന്മാറുകയോ ഒന്നും ചെയ്തിട്ടില്ല. ഇതെല്ലാം ഊഹാപോഹങ്ങളാണ്. നസ്ലിൻ നല്ല പയ്യനാണ്. അവൻ അങ്ങനെ ചെയ്യില്ലെന്നും ആദിക് പറഞ്ഞു. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.