'അധിനായക വധം' ശ്രദ്ധേയമാകുന്നു; ഒടിടിയിൽ മികച്ച പ്രതികരണം

എബിസി ടോക്കീസ് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റീലിസ് ചെയ്തിരിക്കുന്നത്.
'അധിനായക വധം' ശ്രദ്ധേയമാകുന്നു; ഒടിടിയിൽ മികച്ച പ്രതികരണം

ഒരു രാഷ്ട്രീയ കൊലപാതകത്തിന്‍റെയും തുടർന്നുവരുന്ന പക പോക്കലുകളുടെയും കഥപറയുന്ന സിനിമ അധിനായക വധം ശ്രദ്ധേയമാകുന്നു. എബിസി ടോക്കീസ് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റീലിസ് ചെയ്തിരിക്കുന്നത്. ദിനേശ് ഗംഗ രചനയും സംവിധാനവും ചെയ്ത സിനിമയിൽ പ്രിയേഷ് എം പ്രമോദ്, ബിബു എബിനൈസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണവി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോയൽ അഗ്നലാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഇതിനോടകം നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ശിൽപ സി.എസ്, സുമിൻരാജ്, യൂസഫ്, ശ്രീരാജ്, ജനീഷ്, പ്രസാദ് ഉണ്ണി, രാജേഷ്, അനീഷ്, നിമേഷ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമ കാണാനായി ഇവിടെ ക്ലിക് ചെയ്യുക

Trending

No stories found.

Latest News

No stories found.