'അടിനാശം വെള്ളപ്പൊക്കം'; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് ശോഭന

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്‍റണി,പ്രേംകുമാർ, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ് എന്നിവരും ചിത്രത്തിലുണ്ട്
Adinasham vellappokkam film title launch

'അടിനാശം വെള്ളപ്പൊക്കം'; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് ശോഭന

Updated on

എൻജിനീയറിങ് കോളജിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മുഴുനീള ഫൺ ത്രില്ലർ മൂവിയുടെ ടൈറ്റിൽ ലോഞ്ച് ചെയ്ത് ശോഭന. അടിനാശം വെള്ളപ്പൊക്കം എന്നാണ് ചിത്രത്തിന്‍റെ പേര്. വടക്കുംനാഥ ക്ഷേത്രസന്നിധിയിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടിയാണ് ഈ ടൈറ്റിൽ തിടമ്പേറ്റിയത്.

എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിന്‍റെ ബാനറിൽ വ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി.യാണ് നിർമിക്കുന്നത്.

ഏറെ ശ്രദ്ധേയമായ അടികപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്യാംപസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്‍റണി,പ്രേംകുമാർ, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ് എന്നിവരും വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി. ന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ എ.ജെ. വർഗീസിന്‍റേതാണ് തിരക്കഥ. സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു. ടിറ്റോ പി. തങ്കച്ചന്‍റേതാണ് ഗാനങ്ങൾ, ഛായാഗ്രഹണം - സൂരജ്. എസ്. ആനന്ദ്, എഡിറ്റിംഗ് - ലിജോ പോൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com