ചിത്രീകരണം പൂർത്തിയായി 10 വർഷം കഴിഞ്ഞിട്ടും ഒരു ക്ലിപ്പ് പോലും ചോർന്നില്ല; ജനനായകന് പിന്നാലെ ചർച്ചയായി ധ്രുവനച്ചത്തിരം

ചിത്രത്തിന് സെൻസർ പ്രശ്നങ്ങളോ മറ്റോ നേരിടേണ്ടി വന്നിട്ടില്ലെന്നും തമാശ രൂപേണയുള്ള പോസ്റ്റുകൾ സോഷ‍്യൽ മീഡിയയിൽ കാണാം
after leaking clips of Jananayakan Dhruvanachathiram became a topic of discussion

വിജയ്, ധ്രുവ് വിക്രം

Updated on

തമിഴക വെട്രി കഴകം അധ‍്യക്ഷൻ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ തിയെറ്റർ റിലീസിനു മുൻപ് ഇന്‍റർനെറ്റിൽ ചോർന്നതിനു പിന്നാലെ ചർച്ചയായി ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം. ചിത്രീരണം പൂർത്തിയായി 10 വർഷം പിന്നിട്ടിട്ടും ഒരു ക്ലിപ്പ് പോലും ചോർന്നില്ലെന്നാണ് സോഷ‍്യൽ മീഡിയയിൽ ചിലർ പറയുന്നത്.

ചിത്രത്തിന് സെൻസർ പ്രശ്നങ്ങളോ മറ്റോ നേരിടേണ്ടി വന്നിട്ടില്ലെന്നും തമാശ രൂപേണയുള്ള പോസ്റ്റുകൾ സോഷ‍്യൽ മീഡിയയിൽ കാണാം. 2026ൽ‌ ചിത്രീകരണം പൂർത്തിയായ ധ്രുവനച്ചത്തിരത്തിൽ നായകനായി എത്തുന്നത് വിക്രമാണ്.

മല‍യാളത്തിൽ നിന്നും വിനായകനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ചിത്രം തിയെറ്ററിലെത്തുമെന്ന് ഗൗതം മേനോൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അപ്ഡേറ്റുകളൊന്നും തന്നെ ഉണ്ടായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com