വീണ്ടും ഞെട്ടിച്ച് അഹാന, വൈറലായി 'അമ്മു- നിമു കാർണിവൽ'

അതിഥികൾക്കായി കാർണിവൽ തന്നെയാണ് അഹാനയും നിമിഷും ചേർന്ന് ഒരുക്കിയത്
ahaana nimish pre wedding event

വീണ്ടും ഞെട്ടിച്ച് അഹാന, വൈറലായി 'അമ്മു- നിമു കാർണിവൽ'

Updated on: 

വിവാഹം കഴിഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിശേഷങ്ങൾ. സംഗീതിന്‍റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് പ്രീ വെഡ്ഡിങ് ഇവന്‍റിന്‍റെ ചിത്രങ്ങളാണ്. അതിഥികൾക്കായി കാർണിവൽ തന്നെയാണ് അഹാനയും നിമിഷും ചേർന്ന് ഒരുക്കിയത്.

അമ്മു- നിമു കാർണിവൽ എന്നാണ് ഇവന്‍റിന് പേരിട്ടത്. പേരു പോലെ തന്നെ റൈഡുകളും ഫൺ ഗെയിമുകളുമെല്ലാം ചേർന്നതായിരുന്നു കാർണിവൽ. അഹാന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. ബേബി ബ്ലൂ തീമിലുള്ള വസ്ത്രങ്ങളിലാണ് അഹാനയും നിമിഷും പ്രത്യക്ഷപ്പെടുന്നത്.

കല്യാണത്തിനും സംഗീതിനുമൊക്കെ മുമ്പ്, ഞങ്ങളുടെ സ്വന്തം 'അമ്മു- നിമു കാർണിവൽ' ഉണ്ടായിരുന്നു. റൈഡുകളും ഗെയിമുകളും അടങ്ങാത്ത സന്തോഷവും പഞ്ഞിമിട്ടായി ആകാശവും നിറഞ്ഞ എൻ്റെ സ്വന്തം ലാലാ ലാൻഡ്. എന്റെ എറ്റവും മികച്ച ദിവസങ്ങളിലൊന്ന്.- എന്നാണ് അഹാന പ്രീ വെഡ്ഡിങ് ഇവന്‍റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്തായാലും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അമ്മു- നിമു കാർണിവൽ. ഇനി എത്ര സർപ്രൈസ് ഒരുക്കിയിട്ടുണ്ട് എന്നാണ് ആരാധകരുടെ ചോദ്യം. അഹാനയുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com