'അഞ്ചോ ആറോ നല്ല വസ്ത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലം'; പഴയ കാലത്തെ ഓർമ പങ്കു വച്ച് അഹാന

അക്കാലത്തെ അമ്മയുടെ റിങ് ടോണാണ് ചിത്രത്തിനൊപ്പം അഹാന പങ്കു വച്ചിരിക്കുന്നത്.
ahana krishnakumar
'അഞ്ചോ ആറോ നല്ല വസ്ത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലം'; പഴയ ഓർമ പങ്കു വച്ച് അഹാന
Updated on

സഹോദരിമാർക്കും അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള ഒരു പഴയ കാല ചിത്രം പങ്കു വച്ച് സിനിമാ താരം അഹാന കൃഷ്ണകുമാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രത്തിനൊപ്പം പഴയ കാലത്തേക്കുറിച്ചുള്ള ഓർമയും പങ്കു വച്ചിരിക്കുന്നത്. അച്ഛൻ കൃഷ്ണ കുമാർ, അമ്മ സിന്ധു കൃഷ്ണകുമാർ, ഇളയ സഹോദരിമാരായ ദിയ, ഇഷാനി എന്നിവരാണ് ചിത്രത്തിലുള്ളത്.ഇളയ സഹോദരി ഹൻസികയെ ഗർഭം ധരിച്ചിരുന്ന കാലത്തെ ചിത്രമാണിത്.

അക്കാലത്തെ അമ്മയുടെ റിങ് ടോണാണ് ചിത്രത്തിനൊപ്പം അഹാന പങ്കു വച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഒരു കുടുംബസുഹൃത്താണീ ചിത്രം അയച്ചു തന്നത്. 2005 ഏപ്രിലിൽ ഹൻസുവിന് അമ്മയുടെ വയറ്റിൽ നാല് മാസം പ്രായമുള്ള സമയത്തെടുത്ത ചിത്രം. ഈ ചിത്രമെടുത്ത ദിവസത്തെക്കുറിച്ച് എനിക്ക് വലിയ ഓർമകളൊന്നുമില്ല. പക്ഷേ രുചികരമായ ഭക്ഷണ ലഭിക്കുമെന്നതിനാൽ ഇത്തരം പരിപാടികൾക്കു പോകാൻ വലിയ ഇഷ്ടമായിരുന്നു. അമ്മ ഗർഭിണിയായിരുന്നതിനാൽ ആഹാരം ആസ്വദിക്കാൻ സാധിച്ചു കാണില്ല. പക്ഷേ ഞങ്ങൾ ആസ്വദിച്ചു തന്നെ കഴിച്ചു. അക്കാലത്തെ ഞങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങളും ചെരിപ്പുമായിരുന്നു ഇതെല്ലാം. എല്ലാവരെയും പോലെ എല്ലാ കാര്യങ്ങൾക്കും പരിമിതിയുള്ള ഒരു കാലമായിരുന്നു അത്.

നാലോ അഞ്ചോ ജോഡി നല്ല വസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. അവ തന്നെ ഞങ്ങൾ സന്തോഷത്തോടെ നിരന്തരം അണിഞ്ഞു. വളരുന്ന പ്രായത്തിൽ ഒരുപാട് വസ്ത്രവും ചെരിപ്പും വാങ്ങി വയ്ക്കുന്നതിൽ അർഥമില്ല. ഞങ്ങളുടെ അലമാരയിൽ അക്കാലത്തെല്ലാം ധാരാളം സ്ഥലം ബാക്കിയുണ്ടായിരുന്നു. എന്തു ധരിക്കണമെന്ന് ഞങ്ങൾക്ക് ഒരിക്കലും ചിന്തിക്കേണ്ടി വന്നിരുന്നില്ല. ഏറ്റവും നല്ലതു തന്നെ ഞങ്ങൾ അണിഞ്ഞു. അമ്മ മുടികെട്ടിത്തന്നാൽ ഒരുക്കം കഴിഞ്ഞ് ഞങ്ങൾ പോകാൻ തയാറാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com