'സിന്ദൂര'മണിഞ്ഞ് റെഡ് കാർപ്പെറ്റിൽ തിളങ്ങി ഐശ്വര്യ; ഓപ്പറേഷൻ സിന്ദൂറിന് ആദരവെന്ന് സോഷ്യൽമീഡിയ

ഇളം നിറത്തിലുള്ള വസ്ത്രത്തിൽ മുടി നടുവെ വകഞ്ഞ് അഴിച്ചിട്ടതിനു ശേഷം ചാർത്തിയ സിന്ദൂരം കൂടുതൽ ശ്രദ്ധയാകർഷിച്ചു.
Aishrya rai bachchan shines on red carpet of Cannes festival, honors operation sindoor

'സിന്ദൂര'മണിഞ്ഞ് റെഡ് കാർപ്പെറ്റിൽ തിളങ്ങി ഐശ്വര്യ; ഓപ്പറേഷൻ സിന്ദൂറിന് ആദരവെന്ന് സോഷ്യൽമീഡിയ

Updated on

കാൻസ് ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യയുടെ അഭിമാനമാണ് ഐശ്വര്യ റായ് ബച്ചൻ. ഇത്തവണയും ഇന്ത്യൻ പ്രതീക്ഷകൾക്ക് തരി പോലും മങ്ങലേൽപ്പിക്കാതെ ചുവന്ന പരവതാനിയിൽ തിളങ്ങിയിരിക്കുകയാണ് ഐശ്വര്യ. സീമന്ത രേഖയിൽ കടുപ്പത്തിൽ സിന്ദൂരമണിഞ്ഞ് ഐവറിയും റോസ് ഗോൾഡും സിൽവറും കലർന്ന മനോഹരമായ കാഡ്‌വ ഐവറി ബനാറസി സാരി ഉടുത്താണ് ഐശ്വര്യ ഇത്തവണ കാൻസിൽ എത്തിയത്. മനീഷ് മൽഹോത്രയാണ് ഇത്തവണ ഐശ്വര്യക്കു വേണ്ടി വസ്ത്രം ഒരുക്കിയത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ആദരവ് നൽകിക്കൊണ്ടാണ് ഐശ്വര്യ നെറുകയിൽ സിന്ദൂരമണിഞ്ഞ് എത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. ഇളം നിറത്തിലുള്ള വസ്ത്രത്തിൽ മുടി നടുവെ വകഞ്ഞ് അഴിച്ചിട്ടതിനു ശേഷം ചാർത്തിയ സിന്ദൂരം കൂടുതൽ ശ്രദ്ധയാകർഷിച്ചു.

ഇന്ത്യൻ നെയ്ത്തുകാരുടെ കലാവിരുതിന്‍റെ ഉത്തമോദാഹരണമാണ് കൈ കൊണ്ട് നെയ്ത ഐവറി ബനാറസി സാരി. ഒരു തോളിൽ വെളുത്ത ടിഷ്യു ഹാൻഡ് വൂവൻ ദുപ്പട്ട കൊണ്ട് സാരി സ്റ്റൈൽ ചെയ്തിരുന്നു.

ദുപ്പട്ടയിൽ ഗോൾഡ് , സിൽവർ സർദോഗി എംബ്രോയിഡറി അഴകേകി. സാധാരണയായി റെഡ് കാർപ്പറ്റിൽ കാണപ്പെടുന്ന ഫാഷൻ സ്റ്റേറ്റ്മെന്‍റുകളിൽ നിന്ന് തികച്ചു വ്യത്യസ്തമായിരുന്നു ഐശ്വര്യയുടെ സ്റ്റൈൽ.

സാരിയെ വെറുമൊതു ഗൃഹാതുരത എന്നതിലപ്പുറം സമകാലിക പുത്തൻ ഫാഷൻ എന്ന നിലയിൽ കൂടിയാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. 500 കാരറ്റ് മൊസാമ്പിക് റൂബിയും 18 കാരറ്റ് സ്വർണത്തിൽ അൺകട്ട് ഡയമണ്ടും ചേർന്ന മാലയും റൂബി സ്റ്റേറ്റ്മെന്‍റ് മോതിരവുമാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. അതേ സമയം വിവാഹമോചന വാർത്തകൾക്ക് മറുപടിയായാണ് ഐശ്വര്യ കടുപ്പത്തിൽ സിന്ദൂരം അണിഞ്ഞതെന്ന് വാദിക്കുന്നവരുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com