'ഖജ്‌രാരേ...' ആരാധ്യയ്ക്കൊപ്പം ഒരുമിച്ച് നൃത്തം ചെയ്ത് ഐശ്വര്യയും അഭിഷേകും

ഐശ്വര്യയുടെ കസിന്‍റെ വിവാഹച്ചടങ്ങുകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ച് നൃത്തം ചെയ്തത്
Aishwarya rai, dances with aradhya and Abhishek bachchan

'ഖജ്‌രാരേ...' ആരാധ്യയ്ക്കൊപ്പം ഒരുമിച്ച് നൃത്തം ചെയ്ത് ഐശ്വര്യയും അഭിഷേകും

Updated on

മകൾ ആരാധ്യയ്ക്കൊപ്പം ഒരുമിച്ച് നൃത്തം ചെയ്ത് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഐശ്വര്യയുടെ കസിന്‍റെ വിവാഹച്ചടങ്ങുകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ച് നൃത്തം ചെയ്തത്. ഐശ്വര്യയുടെയും അഭിഷേകിന്‍റെയും സൂപ്പർഹിറ്റ് സോങ് ഖജ്‌ രാ രേയ്ക്കൊപ്പമാണ് മൂന്നു പേരും നൃത്തം ചെയ്തത്. വധൂ വരന്മാനും ഇരുവർക്കുമൊപ്പം ചേരുന്നുണ്ട്.

താരദമ്പതികൾ വിവാഹമോചനത്തിലേക്കെന്ന് അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. അതിനു പിന്നാലെയാണ് കുടുംബസഹിതം ഐശ്വര്യനൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നത്.

മൂന്നു പേരും അതീവ ആഹ്ലാദത്തോടെയാണ് നൃത്തം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ ഡാൻസ് വീഡിയോ പടർന്നു പിടിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com